---
title: "സമൂഹ മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിയുടെ പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ തട്ടിപ്പ്"
english_title: "Fraud on social media in the name of the Prime Minister"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293460/Fraud on social media in the name of the Prime Minister"
published_at: "2025-05-31T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683b334daa2c4_Screenshot_20250531_221958_Google.jpg"
keywords: []
---

# സമൂഹ മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിയുടെ പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ തട്ടിപ്പ്

> **Lead Summary:** സമൂഹ മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിയുടെ പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ തട്ടിപ്പ്

## Article Content

സമൂഹ മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിയുടെ പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ തട്ടിപ്പ്

ഇരിട്ടി : സമൂഹ മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിയുടെ പേരിൽ പുതിയ തട്ടിപ്പുമായി സൈബർ ക്രിമിനലുകൾ. പ്രധാനമന്ത്രിയുടെ ചിത്രവും ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയും ഉൾപ്പെടുത്തിയ ചിത്രത്തിൽ താമരയിൽ ക്ലിക്ക് ചെയ്യതാൽ നിങ്ങളുടെ അകൗണ്ടിലേക്ക് 5000 രൂപ പണം ലഭിക്കുമെന്ന് കാണിച്ചാണ് തട്ടിപ്പുകാർ രംഗത്ത്വന്നിരിക്കുന്നത്. താമരയിൽ വിരൽ അമർത്തിയാൽ ഉടൻ തന്നെ നിങ്ങൾ 5000 രൂപ വിജയിച്ചതായി മെസ്സേജ് വരും. പിന്നീട് നിങ്ങളുടെ ഫോൺ നമ്പർ ആവശ്യപ്പെടും . ഇവിടെ മുതലാണ് ചതിക്കുഴിയുടെ ആരംഭം. ജനങ്ങളെ വിശ്വസത്തിൽ എടുക്കാൻ ആദ്യം നിങ്ങളുടെ ഫോൺ നമ്പർ ആവശ്യപ്പെടും അതിലേക്ക് നിങ്ങൾക്ക് ഒരു വൺ ടൈം പാസ്‌വേഡ് വരും. പാസ്‌വേഡ് കൊടുത്ത് ഉള്ളിൽ പോയാൽ ഒരുപക്ഷെ നിങ്ങളുടെ അകൗണ്ടിലെ പണം ഇവിടെ വെച്ച് നഷ്ടപ്പെട്ടേക്കാം. കബിളിപ്പിക്കൽ പരിശോധിക്കാൻ ബാങ്കിലും ഗൂഗിൾ പേയിലും ബന്ധിപ്പിക്കാത്ത ഒരു നമ്പർ നൽകി പരിശോധിച്ചതിൽ വൺ ടൈം പാസ്‌വേഡ് സ്വീകരിക്കുന്നില്ല എന്ന് കണ്ടെത്തി. ഇന്നലെയാണ് ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പരസ്യം പരസ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീടത് സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ നിന്നും അപ്രത്യക്ഷമായി. ഇത്തരത്തിൽ മുൻ പ്രധാനമന്ത്രി വാജ്പേയിയുടെയും, മുൻ പ്രസിഡന്റ് .പി.ജെ. അബ്ദുൾ കാലമിന്റെയും പേരിൽ സ്കോളർഷിപ്പികൾ നൽകുന്ന എന്നപേരിലും തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകൾക്ക് എതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം എന്നാണ് പോലീസ് അറിയിക്കുന്നത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293460/Fraud on social media in the name of the Prime Minister)